2023 ൽ വന്‍ ലാഭം നേടിയ ചിത്രങ്ങൾ ഇതാ ...
നിരവധി ഹിറ്റുകളും ബ്ലോക്ക് ബസ്റ്ററുകളും കേരളത്തിനകത്തും പുറത്തും സമ്മാനിച്ച വർഷമായിരുന്നു 2023. പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ട് നിരവധി തകർപ്പൻ സിനിമകളുടെ കുതിപ്പ് ഈ വർഷം നാം കണ്ടു. ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഇതുവരെ വന്‍ ലാഭം നേടിയ ഏഴ് ഹിറ്റ് ചിത്രങ്ങൾ നമുക്ക് ഒന്ന് നോക്കാം...ഇതിൽ എടുത്ത് പറയേണ്ട ഒരു കാര്യം ഈ ഏഴ് ചിത്രങ്ങളിൽ മൂന്ന് ചിത്രങ്ങൾ തമിഴിൽ നിന്നാണ്.
ബോക്സോഫീസിൽ കൊടുങ്കാറ്റായ ജയിലര്‍ രജനികാന്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ്. നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രത്തിന് 150നും 200 കോടിക്കും അടുത്ത് ബജറ്റ് വന്നുവെന്നാണ് അനൌദ്യോഗിക കണക്ക്. ആഗസ്റ്റ് മാസത്തില്‍ റിലീസായ ചിത്രം 600 കോടിയിലേറെ കളക്ഷന്‍ നേടിയിട്ടുണ്ട്.
ഒക്ടോബര്‍ 19ന് ഇറങ്ങിയ വിജയ് യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ചിത്രം ലിയോ 300 കോടിയിലേറെ ബജറ്റിലാണ് ഒരുക്കിയത്. ലിയോ സിനിമ ബ്ലോക് ബസ്റ്റർ ഹിറ്റാണ് എന്ന് ഫാൻസ് ഷോ കഴിഞ്ഞപ്പോൾ തന്നെ ആരാധകർ ഉറപ്പിച്ചതാണ്.ചിത്രം ഇതിനകം ബോക്സോഫീസില്‍ 600 കോടിയിലേക്ക് കുതിച്ചു എന്നാണ് ട്രേഡ് അനലിസ്റ്റ് കണക്കുകള്‍ പറയുന്നത്.
പൊന്നിയില്‍ സെല്‍വന്‍ 2 വലിയ താരനിരയുമായി എത്തിയ ചിത്രമായിരുന്നു. മണിരത്നം സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ 2 ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ അഭൂതപൂർവമായ കുതിപ്പാണ് നടത്തിയത്. ആഭ്യന്തര ബോക്‌സോഫീസിന് പുറമെ രാജ്യാന്തര ബോക്‌സ് ഓഫീസിലും ചിത്രം മികച്ച നേട്ടം തന്നെ കൊയ്തു. മണിരത്നത്തിന്‍റെ ഈ ചരിത്ര ഫിക്ഷന് 200 കോടിയിലേറെ നിര്‍മ്മാണ ചിലവ് ഉണ്ടായിരുന്നു. ചിത്രം ബോക്സോഫീസില്‍ നിന്നും 350 കോടിയാണ് നേടിയത്.
ബോളിവുഡിലെ സ്റ്റാര്‍ സംവിധായകന്‍ കരണ്‍ ജോഹര്‍, രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട് എന്നിവരെ നായിക നായകന്മാരാക്കി ഒരുക്കിയ ചിത്രമായിരുന്നു റോക്കി ഔര്‍ റാണി കീ പ്രേം കഹാനി. ഈ ചിത്രം 150 കോടി ബജറ്റിലാണ് നിര്‍മ്മിച്ചത്. ചിത്രം ബോക്സോഫീസില്‍ 350 കോടിയോളം നേടി.
2023ലെ അപ്രതീക്ഷിത ബ്ലോക്ബസ്റ്ററാണ് ഗദര്‍ 2. സണ്ണി ഡിയോളിന് വന്‍ തിരിച്ചുവരവ് നല്‍കിയ അനില്‍ മേത്ത സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് 61 കോടിക്കാണ്. ചിത്രം ബോക്സോഫീസില്‍ നിന്നും നേടിയത് 691 കോടിയാണ്. ശരിക്കും കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യയിലെ ഈ വര്‍ഷത്തെ ഏറ്റവും ലാഭകരമായ ചിത്രമായിരിക്കും ഗദര്‍ 2.
ബോളിവുഡ് കിംഗ് ഖാനായ ഷാരൂഖ് ഖാന്റെ വമ്പന്‍ തിരിച്ചുവരവ് കണ്ട വര്‍ഷം കൂടിയാണിത്. ഷാരൂഖിന്റെ പഠാനും ജവാനും ലാഭകരമായ ചിത്രങ്ങളുടെ പട്ടികയിലുണ്ട്. ജനുവരിയിലാണ് ഷാരൂഖിന് വന്‍ തിരിച്ചുവരവ് നല്‍കിയ പഠാന്‍ റിലീസായത്. വൈആര്‍എഫ് സ്പൈ യൂണിവേഴ്സില്‍ പെടുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണ ചിലവ് 250 കോടിയായിരുന്നു. ചിത്രം മൊത്തത്തില്‍ നേടിയത് 1050 കോടിയാണ്. വേള്‍ഡ് വൈഡ് കളക്ഷന്‍ നോക്കുമ്പോള്‍ ഷാരൂഖിന്റെ രണ്ട് ചിത്രങ്ങളും ലാഭത്തില്‍ വളരെ മുന്നിലാണ്. ജവാനും പഠാനും ആയിരം കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. അറ്റ്ലി സംവിദാനം ചെയ്ത ജവാനിൽ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ആയിരുന്നു നായിക.
ടോവിനോ തോമസ് നായകനായ മലയാള ചിത്രം 2018 മെയ് മാസത്തിലാണ് റിലീസായത്. ചിത്രം ബോക്സോഫീസില്‍ 200 കോടി നേടിയെന്നാണ് കണക്കുകള്‍ പറയുന്നത്. ചിത്രത്തിന്‍റെ ബജറ്റ് 20നും 30 കോടിക്ക് ഇടയിലാണ്. അത് വച്ച് നോക്കുമ്പോള്‍ ചിത്രം വലിയൊരു വിജയം തന്നെയാണ് ഇന്ത്യന്‍ ബോക്സോഫീസില്‍.