മുടി മുറിച്ചതില്‍ അസ്വസ്ഥത യൂട്യൂബര്‍ മണവാളനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു

Attempt to kill students by hitting them with a car YouTuber groom in remand
Attempt to kill students by hitting them with a car YouTuber groom in remand

ചട്ടപ്രകാരമാണ് മുടി മുറിച്ചതെന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചു

തൃശൂര്‍: ജയിലില്‍ മുടി മുറിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച യൂ ട്യൂബര്‍ മണവാളനെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കോളജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ ജില്ലാ ജയിലില്‍ റിമാന്‍ഡിലായിരുന്നു.

ചട്ടപ്രകാരമാണ് മുടി മുറിച്ചതെന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചു. കഴിഞ്ഞ ഏപ്രില്‍ 19ന് കേരളവര്‍മ കോളജിലെ രണ്ടു വിദ്യാര്‍ഥികളെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലായിരുന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. 10 മാസമായി ഒളിവിലായിരുന്ന മുഹമ്മദ് ഷഹീന്‍ഷായെ കുടകില്‍നിന്നാണ് പോലീസ് പിടികൂടിയത്.

Tags