പരശുറാം എക്സ്​പ്രസിൽ മദ്യപിച്ച് പൊലീസുകാരെയും യാത്രക്കാരെയും ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ

train
train

കോട്ടയം : പരശുറാം എക്സ്​പ്രസിൽ മദ്യപിച്ച് ബഹളമുണ്ടാക്കുകയും തടയാൻ ശ്രമിച്ച യാത്രക്കാരെയും പൊലീസുകാരെയും ആക്രമിക്കുകയും ചെയ്ത രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. കന്യാകുമാരി വളവൻകോട് വല്ലബിലാൽ തത്തേപുരം കോളനിയിൽ സ്റ്റെഫിൻ ജോസ് (21), തിരുവനന്തപുരം നെയ്യാറ്റിൻകര പുതിയതുറ നെടിയവിളാക പുരയിടത്തിൽ ജോഷ്വാ വർഗീസ് (20) എന്നിവരെയാണ് കോട്ടയം റെയിൽവേ സ്റ്റേഷൻ ഹൗസ് ഓഫിസർ റെജി പി. ജോസഫിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകുന്നേരം ​മൂന്നുമണിയോടെയായിരുന്നു സംഭവം. എറണാകുളത്തു നിന്ന് കോട്ടയത്തേക്ക് വന്ന പരശുറാം എക്സ്​പ്രസിലാണ്​ പ്രതികൾ മദ്യപിച്ച് ബഹളമുണ്ടാക്കി പൊലീസുകാരെ ആക്രമിച്ചത്​. കൊച്ചിയിലെ ജോലിക്ക് ശേഷം നാട്ടിലേക്ക് പോകുകയായിരുന്നു ഇരുവരും.

സ്ത്രീകളോട് മോശമായി പെരുമാറുകയും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്തതായി യാത്രക്കാർ റെയിൽവേ പൊലീസിനോട്​ പരാതിപ്പെട്ടു. ട്രെയിനിൽ നിന്ന് യാത്രക്കാരിയായ യുവതി തിരുവനന്തപുരം കൺട്രോൾ റൂമിലും വിവരമറിയിച്ചു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

Tags