'സെല്ലില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു', ആര്യങ്കാവ് ഫോറസ്റ്റ് സ്റ്റേഷനില്‍ യുവാവിനെ മര്‍ദ്ദിച്ചതായി പരാതി

youth was beaten in forest stationകൊല്ലം: ആര്യങ്കാവ് ഫോറസ്റ്റ് സ്റ്റേഷനില്‍ യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. ആര്യങ്കാവ് സ്വദേശി സന്ദീപിനാണ് മര്‍ദ്ദനമേറ്റത്. കേസില്ലാതെ സെല്ലില്‍ അടച്ച്, കെട്ടിയിട്ട് മര്‍ദ്ദിച്ചെന്ന് സന്ദീപ് പറഞ്ഞു. സെല്ലിനകത്ത് രക്തം ഒലിപ്പിച്ച് മുറിവേറ്റ് നില്‍ക്കുന്ന സന്ദീപിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍ സ്റ്റേഷനിലെത്തി സന്ദീപാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ സന്ദീപ് മര്‍ദ്ദിച്ചെന്നും വിശദീകരണം.

Share this story