നവംബര്‍ 24ലെ പത്രങ്ങളിലെ ഒന്നാം പേജില്‍ പരസ്യമല്ലാതെ കൊടുക്കുന്ന തലക്കെട്ട് 'യുഡിഎഫ് തരംഗം' എന്നായിരിക്കും ; സിപിഐഎമ്മിനെ ട്രോളി പി കെ ഫിറോസ്
ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസില്‍ എത്തിയ സന്ദീപ് വാര്യരുടെ പഴയ കാല പ്രസ്താവനകള്‍ ഉള്‍പ്പെടുത്തിയായിരുന്നു പരസ്യം.
ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വിവാദത്തിന് തിരികൊളുത്തിയ പരസ്യം ചൂണ്ടിക്കാട്ടിയായിരുന്നു പി കെ ഫിറോസിന്റെ പരിഹാസം. നവംബര്‍ 24ലെ പത്രങ്ങളിലെ ഒന്നാം പേജില്‍ പരസ്യമല്ലാതെ കൊടുക്കുന്ന തലക്കെട്ട് 'യുഡിഎഫ് തരംഗം' എന്നായിരിക്കുമെന്ന് പി കെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് മുസ്ലിം സംഘടനകളുടെ ഉടമസ്ഥതയിലുള്ള സുപ്രഭാതം, സിറാജ് എന്നീ പത്രങ്ങളിലാണ് വിവദ പരസ്യം അച്ചടിച്ചുവന്നത്. ഇതിനെ മുന്‍നിര്‍ത്തിയാണ് ഫിറോസിന്റെ പ്രതികരണം. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസില്‍ എത്തിയ സന്ദീപ് വാര്യരുടെ പഴയ കാല പ്രസ്താവനകള്‍ ഉള്‍പ്പെടുത്തിയായിരുന്നു പരസ്യം.
ഡോ. സരിന് വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മുഴുനീള പരസ്യത്തിന്റെ ഭൂരിഭാഗവും സന്ദീപ് വാര്യരെക്കുറിച്ചുള്ളതായിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.