ആലപ്പുഴയില്‍ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു

google news
accident

ആലപ്പുഴ തകഴിക്ക് സമീപം പച്ചയില്‍ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. എടത്വ ഇരുപതില്‍ചിറ സാനി ബേബി (29) ആണ് മരിച്ചത്. ആലപ്പുഴ സൗത്ത് പൊലീസ് ജീപ്പാണ് ഇടിച്ചത്. ഇന്ധനം നിറച്ച ശേഷം മടങ്ങുകയായിരുന്നു പൊലിസ് ജീപ്പ്. 

മൃതദേഹം വണ്ടാനം മെഡി. കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കിണര്‍ റിങ്ങ് ജോലിക്കാരനാണ് സാനി ബേബി.

Tags