നിലമ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

elephant

നിലമ്പൂര്‍ പോത്തുകല്ലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്ക്. മുണ്ടേരി തണ്ടന്‍കല്ല് കോളനിയിലെ രാജേഷിനാണ് (30) പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണമുണ്ടായത്. രാജേഷിന്റെ തോളെല്ലിനും വാരിയെല്ലിനും പൊട്ടലേറ്റിട്ടുണ്ട്.

മുണ്ടേരി ഫാമിലെ ജീവനക്കാര്‍ ആനയുടെ ചിന്നം വിളികേട്ട് പ്രദേശത്തേക്ക് ഓടിയെത്തിയപ്പോഴാണ് ആനയുടെ ആക്രമണത്തിനിരയായി കിടക്കുന്ന രാജേഷിനെ കണ്ടത്. എന്നാല്‍ രാജേഷിനെ ആന ആക്രമിക്കുന്നത് ആരും കണ്ടിട്ടില്ല.
നാട്ടുകാരും പൊലീസും ചേര്‍ന്ന് രാജേഷിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. രാജേഷ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Tags