നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ; പ്രതികളെ തിരഞ്ഞ് പൊലീസ്

google news
dead

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ തിരഞ്ഞ് പൊലീസ്. ഇന്നലെ രാത്രി നെയ്യാറ്റിന്‍കര കൊടങ്ങാവിളയിലാണ് ഊരുട്ടുകാല സ്വദേശിയായ ആദിത്യനെ (23) അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
ആദിത്യന്‍ അമരവിളയിലുള്ള മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റാണ്. നെല്ലിമൂട്ടില്‍ പണം പിരിക്കാന്‍ പോയ സമയത്ത് കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇവിടെവെച്ച് ജിബിന്‍ എന്നയാളുമായി വാക്കുതര്‍ക്കം ഉണ്ടായതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് നാലംഗ സംഘവുമായെത്തിയ ജിബിന്‍ കൊടങ്ങാവിള ജംഗ്ഷനില്‍ വെച്ച് ആദിത്യനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് കത്തി വെച്ച് കഴുത്തില്‍ കുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു സംഭവം. ആദിത്യന്റെ മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Tags