നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസ്; നാല് പേര്‍ അറസ്റ്റില്‍

murder

നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍. കാഞ്ഞിരംകുളം സ്വദേശികളായ മനോജ്, രജിത്ത്, വിഴിഞ്ഞം സ്വദേശി അഭിജിത്ത്, ജിപിന്‍ എന്നിവരാണ് പിടിയിലായത്. 

ഊരുട്ടുകാല സ്വദേശി ആദിത്യന്‍ (23) ആണ് കൊല്ലപ്പെട്ടത്. കൊടങ്ങാവിളയിലാണ് ആക്രമണം ഉണ്ടായത്. സാമ്പത്തിക ഇടപാടാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.

Tags