വടുതലയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

dead
dead

അരൂക്കുറ്റി വടുതലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. വടുതലയില്‍ കമ്പ്യൂട്ടര്‍ സര്‍വ്വീസ് സെന്റര്‍ നടത്തുന്ന റിന്‍ഷാദ് (36) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി അരുക്കുറ്റിയില്‍ വച്ച് എതിരേ വന്ന ഇന്നോവ കാര്‍ റിന്‍ഷാദിന്റെ ബൈക്കില്‍ ഇടിക്കുകയും തെറിച്ച് വീണ റിന്‍ഷാദിന്റെ ദേഹത്തുകൂടെ വണ്ടി കയറി ഇറങ്ങുകയുമായിരുന്നു. 

ഇന്നലെ രാത്രി 10 മണിക്കായിരുന്നു അപകടം ഉണ്ടായത്. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിച്ചു. കുത്തിയതോട് പഞ്ചായത്ത് കൊച്ചുവെളി നികര്‍ത്തില്‍ അബുവിന്റെ മകനാണ് റിന്‍ഷാദ്. ഖബറടക്കം നടത്തി. മാതാവ്: റാഫി ഭാര്യ: ഫര്‍സാന. മകന്‍: ഇവാന്‍ ഇബ്‌നു റിന്‍ഷാദ്.  സഹോദരിമാര്‍: റൂബീന, റിന്‍ഷീന. 

Tags