ഇവരൊക്കെ ആണോ പ്രബുദ്ധ സമൂഹം, കേരളം ലജ്ജിച്ചു തലതാഴ്ത്തുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിത ബാബു

google news
aritha babu
അധിക്ഷേപ വര്‍ത്തമാനം നടത്തിയ സത്യഭാമയെ സ്ത്രീയെന്ന് പോലും

ആലപ്പുഴ: നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിത ബാബു  രംഗത്ത് .

അധിക്ഷേപ വര്‍ത്തമാനം നടത്തിയ സത്യഭാമയെ സ്ത്രീയെന്ന് പോലും പരാമര്‍ശിക്കുന്നത് വര്‍ത്തമാന കേരളത്തിന് അപമാനമാണെന്ന് അരിത പറഞ്ഞു.

കലാമേഖലയില്‍ വിഷത്തിന്റെ വിത്തു പാകുന്ന സത്യഭാമ കലാലോകത്തിന് അപമാനമാണ്. ചെയ്ത തെറ്റ് മനസിലാക്കി മാപ്പ് പറഞ്ഞു കലാ ജീവിതം അവസാനിപ്പിച്ച് പോകുന്നത് ആണ് നല്ലതെന്നും അരിത പറഞ്ഞു

Tags