മകനെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം ; അഡല്‍റ്റ് വെബ്‌സീരീസ് നായികയ്‌ക്കെതിരെ സൈബര്‍ ആക്രമണം

diya

മകനെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടി ദിയ ഗൗഡ എന്ന ഖദീജയ്‌ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷം. അഡല്‍റ്റ് വെബ് സീരീസുകളിലെ നായികയാണ് ദിയ. ഇവരുടെ മരണത്തിനു കാരണക്കാരി ദിയയാണെന്നാണ് വിമര്‍ശകരുടെ ആരോപണം.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ദിയയുടെ ഭര്‍ത്താവ് ഷെരീഫും മകന്‍ നാലു വയസുകാരനായ അല്‍ഷിഫാഫിനെയും വരാപ്പുഴ മണ്ണുംതുരുത്തിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം വളാഞ്ചേരി സ്വദേശിയായ ഷെരീഫും ദിയയും ആറു വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ദിയയുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഷെരീഫ് മകനെക്കൊന്ന് ജീവനൊടുക്കാന്‍ കാരണമായത് എന്നാണ് വിവരം.
മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുമെന്നു ദിയയെ വിളിച്ച് ഷെരീഫ് ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ദിയ ഈ വിവരം മണ്ണുംതുരുത്തിലുള്ള അയല്‍വാസിയെ വിളിച്ചു പറഞ്ഞു. മണ്ണുംതുരുത്തിലുള്ള മറ്റൊരാളെ വിളിച്ച് ദിയയുടെ സുഹൃത്തും ഇതേ വിവരം കൈമാറി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. ഇവരുടെ മൃതദേഹം കാണാന്‍ ദിയ എത്തിയില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വളാഞ്ചേരിയില്‍ നിന്നും ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടു പോയി.


അഡല്‍ട്ട് കണ്ടന്റ് വെബ്‌സീരിസ് നിര്‍മാതാക്കളായ യെസ്മയുടെ 'പാല്‍പ്പായസം' സീരിസില്‍ ഉള്‍പ്പടെ വേഷമിട്ട ദിയയുടെ ഇന്‍സ്റ്റഗ്രാം ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ക്കു താഴെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്.

Tags