വയനാട്ടിൽ കാട്ടാനയോടിച്ചപ്പോള്‍ ഭയന്ന് മരത്തില്‍ കയറിയ യുവാവിന് മരത്തിൽ നിന്ന് വീണ് ദാരുണാന്ത്യം

ratheesh

വയനാട്: കാട്ടാനയോടിച്ചപ്പോള്‍ ഭയന്ന് മരത്തില്‍ കയറിയ യുവാവ് വീണു മരിച്ചു. വയനാട് തിരുനെല്ലിയില്‍ മല്ലികപ്പാറ കോളനിയിലെ രതീഷ് (24) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം.

തിരുനെല്ലിക്കടുത്ത് അപ്പപാറയിലെ ഒരു എസ്റ്റേറ്റിനകത്ത് വച്ചാണ് അപകടം ഉണ്ടായത്. എസ്റ്റേറ്റ് ജീവനക്കാരനായിരുന്ന രതീഷ് സുഹൃത്ത് ഗണേഷിനോടൊപ്പം കാട്ടാനയെ ഓടിക്കാന്‍ പോയതായിരുന്നു.

എന്നാല്‍ ഇരുവരെയും കാട്ടാന ഓടിയ്ക്കുകയും രതീഷ് ഓടി മരത്തില്‍ കയറുകയുമായിരുന്നു. മരത്തില്‍ നിന്നും വീണ രതീഷിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share this story