കാറില്‍ കടത്തി കൊണ്ടുപോകുകയായിരുന്ന മൂന്നു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

google news
arrest1

കാറില്‍ കടത്തി കൊണ്ടുപോകുകയായിരുന്ന മൂന്നു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പഴയരിക്കണ്ടം വരകുളം മണപ്പാട്ട്  റിന്‍സനാണ് ( 36) പിടിയിലായത്. പെരുമ്പാവൂരില്‍ നിന്നും വാങ്ങിച്ച കഞ്ചാവ് ചില്ലറ വില്‍പ്പനയ്ക്കായി കൊണ്ടുപോകവേയാണ് പിടിക്കപ്പെട്ടത്. കാറില്‍ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പായ്ക്കറ്റുകളാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്. 

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ആര്‍. ജയചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും, ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ്  കമ്മീഷണര്‍ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടുകയായിരുന്നു. 

Tags