അടൂരില്‍ ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
Sep 30, 2024, 06:59 IST
അടൂരില്‍ ഒന്നരകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മുണ്ടുകോട്ടക്കല്‍ സ്വദേശി ജോയിയാണ് പിടിയിലായത്. കഞ്ചാവുമായി ബൈക്കില്‍ പാഞ്ഞ ജോയിയെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
ജോയിക്കൊപ്പം ബൈക്കിലുണ്ടായിരുന്നയാള്‍ രക്ഷപ്പെട്ടു. വാഹന പരിശോധന നടത്തവേ കഞ്ചാവുമായി യുവാക്കള്‍ വരുന്ന വിവരം പൊലീസിന് ലഭിച്ചു. പിന്നാലെ പൊലീസിന്റെ മുന്നില്‍പ്പെട്ട യുവാക്കള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ബൈക്ക് മറിഞ്ഞു. ബൈക്കോടിച്ച രഞ്ജിത്ത് എന്നയാള്‍ കടന്നുകളഞ്ഞു. ജോയി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഓടിച്ചിട്ട് പിടികൂടി. കയ്യിലുണ്ടായിരുന്ന കവറില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.