കൂട്ടുകാരന്റെ വീട്ടിലെത്തി യുവതിയുടെ ആത്മഹത്യാശ്രമം; രക്ഷകരായി പോലീസ്

google news
police jeep

ചേര്‍ത്തല: കൂട്ടുകാരന്റെ വീട്ടിലെത്തി ആത്മഹത്യക്കു ശ്രമിച്ച യുവതിക്ക് പോലീസ് രക്ഷകരായി. പോലീസിന്റെ സമയോചിതമായ ഇടപെടലിലാണ്  ജീവൻ രക്ഷിക്കാനായത് . ചേര്‍ത്തല എക്സ്-റേ കവലയ്ക്കു സമീപം  ശനിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം.

ചേര്‍ത്തല പതിനൊന്നാം മൈല്‍ സ്വദേശിനിയായ 40 വയസ്സുള്ള യുവതിയെയാണ് രക്ഷപ്പെടുത്തിയത്. കൂട്ടുകാരനാണ് വിവരം പോലീസിനെ അറിയിച്ചത്.പോലീസെത്തി വീടിന്റെ വാതില്‍ പൊളിച്ചകത്തുകടക്കുമ്പോള്‍ ഇവര്‍ തൂങ്ങിനില്‍ക്കുകയായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നെന്നാണ് വിവരം.

ഭര്‍ത്താവുമരിച്ച യുവതി ഇയാളുമായി സൗഹൃദത്തിലായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വീട്ടിലെത്തിയതത്രേ. എസ്.ഐ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജീഷ്, സാബു എന്നിവരെത്തിയാണ് രക്ഷിച്ചത്. ഇവര്‍ താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു .

Tags