കൊച്ചിയിൽ ലോറിക്ക് മുന്‍പിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

accident-alappuzha

കൊച്ചി: കൊച്ചിയിൽ ലോറിക്ക് മുന്‍പിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് സ്വദേശിനി മേരി സുജിന്‍ ആണ് മരിച്ചതെന്നാണ് വിവരം.ഇരുമ്പനത്ത് വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായത്.

റോഡില്‍നിന്ന് തെന്നിമാറിയ സ്‌കൂട്ടര്‍ ടോറസ് ലോറിക്ക് മുന്നില്‍ മറിയുകയായിരുന്നു. ലോറിയുടെ ചക്രങ്ങള്‍ യുവതിയുടെ ശരീരത്തില്‍ കയറിയിറങ്ങി. സംഭവസ്ഥലത്തുവെച്ചുതന്നെ യുവതിയുടെ മരണം സംഭവിച്ചു.

Share this story