ഫർണിച്ചർ നിർമാണത്തിനിടെ കട്ടർ തട്ടി ശരീരം രണ്ടായി മുറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

dead
dead

മലപ്പുറം : ഫർണിച്ചർ നിർമാണശാലയിലെ കട്ടർ തട്ടി ശരീരം രണ്ടായി മുറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മലപ്പുറം ആതവനാടാണ് സംഭവം. ഉത്തർ പ്രദേശ് സ്വദേശി സുബ്ഹാൻ അലിയാണ് (23) മരിച്ചത്.

ഫർണിച്ചർ നിർമാണത്തിനിടെ കട്ടിങ് മെഷിൻ അടിവയറിൽ തട്ടുകയും ശരീരം രണ്ടായി മുറിയുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്ന് വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് അപകടം.
 

Tags

News Hub