വയനാട് മേപ്പാടി റിപ്പണിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

google news
wayanad accident

വയനാട്: മേപ്പാടി റിപ്പണിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. പുതുക്കാട് സ്വദേശി മുഹമ്മദ് റാഫി (22)യാണ് മരിച്ചത്. മറ്റൊരു ജീപ്പിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

കൂടെയുണ്ടായിരുന്ന ചേരമ്പാടി സ്വദേശിയായ 17 കാരൻ പരിക്കേറ്റ് ചികിൽസയിലാണ്. വീട്ടിൽ നിന്ന് കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ വന്നതായിരുന്നു ഇരുവരും.