തൊടുപുഴയില്‍ വെച്ചു യുവനടന്‍ മോശമായി പെരുമാറി ; പരാതി നല്‍കി നടി

Police
Police

2013 ല്‍ തൊടുപുഴയില്‍ വെച്ചു മോശമായി പെരുമാറിയെന്ന സംഭവത്തില്‍ യുവനടനെതിരെ പരാതി നല്‍കി നടി. തനിക്കെതിരെ ആരോപണം വന്നതോടെയാണ് യുവ നടനെതിരെ പരാതി നല്‍കാന്‍ തയ്യാറായതെന്ന് നടി പറഞ്ഞു. നേരത്തെ, മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടന്‍ ആക്രമിച്ചുവെന്ന് നടി പറഞ്ഞിരുന്നു. ആരോപണം ഉയര്‍ത്തിയ നടി പരാതി നല്‍കാന്‍ ഇല്ലെന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പരാതി നല്‍കുകയായിരുന്നു. 

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ലൊക്കേഷനില്‍ എത്തിയപ്പോഴായിരുന്നു ദുരനുഭവം ഉണ്ടായതെന്ന് നടി വ്യക്തമാക്കിയിരുന്നു. പിന്നില്‍ നിന്നും യുവതാരം അപ്രതീക്ഷിതമായി കടന്നുപിടിക്കുകയായിരുന്നു. പിന്നീട് മാപ്പ് പറഞ്ഞ് നടന്‍ തലയൂരിയെന്നും നടി ആരോപിക്കുന്നു. നോ പറഞ്ഞത് കൊണ്ട് മാത്രം നിരവധി അവസരങ്ങള്‍ നഷ്ടമായെന്നും സിനിമയില്‍ മദ്യവും മയക്കുമരുന്നുമുണ്ടെന്നും അവര്‍ പറയുന്നു. 

ബ്ലെസിയുടെ സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞ് ഒരു സംഘം കളബിപ്പിച്ചെന്നും നടി ആരോപിച്ചു. 2019 ബ്ലെസിയുടെ സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞ് ശസ്ത്രക്രിയ ചെയ്യിപ്പിച്ചു എന്നാണ് നടി ആരോപിക്കുന്നത്. വണ്ണം കുറയ്ക്കാന്‍ ശസ്ത്രക്രിയ ചെയ്ത ശേഷമാണ് തട്ടിപ്പ് മനസിലായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags