'വസ്ത്രധാരണത്തില്‍ മാന്യത വേണം, തെറ്റുണ്ടെങ്കില്‍ ജയിലില്‍ പോകാന്‍ തയ്യാര്‍' ; കേസ് സ്വയം വാദിക്കുമെന്ന് രാഹുല്‍ ഈശ്വര്‍

rahul easwer
rahul easwer

വസ്ത്രധാരണവും സംസാരിക്കുന്നതും എല്ലാ വ്യക്തിയുടേയും സ്വാതന്ത്ര്യമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

നടി ഹണി റോസിനെ വ്യക്ത്യാധിക്ഷേപം നടത്തിയിട്ടില്ലെന്ന് രാഹുല്‍ ഈശ്വര്‍ .ഹണി റോസ് വിമര്‍ശനത്തിന് അതീതയല്ല. വിമര്‍ശിക്കാന്‍ ആര്‍ക്കും സ്വാതന്ത്രമുണ്ട് .വസ്ത്രധാരണത്തില്‍ മാന്യത വേണം. വസ്ത്രധാരണവും സംസാരിക്കുന്നതും എല്ലാ വ്യക്തിയുടേയും സ്വാതന്ത്ര്യമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

വാക്കുകള്‍ അമിതമാകരുത്. വസ്ത്രധാരണത്തില്‍ സഭ്യതയുണ്ടാവണം. വാക്കിനും വസ്ത്രധാരണത്തിനും മാന്യതവേണം. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞതിനെ ആരും ന്യായീകരിച്ചിട്ടില്ല. ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് സ്വീകരിക്കണമെന്നാണ് ഞാന്‍ ഹണി റോസിനോട് അഭ്യര്‍ത്ഥിച്ചത്.

ഹണി റോസിന്റെ പരാതിയെ സ്വാഗതം ചെയ്യുന്നു. തെറ്റുണ്ടെങ്കില്‍ ജയിലില്‍ പോകാന്‍ തയ്യാര്‍. കേസിനെ നിയമപരമായി നേരിടും.ഞാന്‍ ഒരു അഡ്വക്കേറ്റാണ് ഞാന്‍ തന്നെ കേസ് വാദിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Tags