മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; അഞ്ച് മാസത്തിനിടെ ഏഴ് മരണം

google news
yellow fever

മലപ്പുറം: മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച് ഇന്ന് രണ്ട് മരണം . പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീർ, മലപ്പുറം കാളികാവ് സദേശി ജിഗിൻ എന്നിവരാണ് മരിച്ചു. 14 കാരനായ ജിഗിൻ ഭിന്നശേഷിക്കാരനാണ്.  മഞ്ഞപിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെയാണ് ഇരുവരും മരിക്കുന്നത്.

മലപ്പുറം ജില്ലയിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഏ​ഴ് പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. 3000ത്തിലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിലമ്പൂർ മേഖലയിൽ രോഗം ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ആശങ്കയിലാണ്. ജി​ല്ല​യി​ൽ ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ 3184 സം​ശ​യാ​സ്പ​ദ​മാ​യ വൈ​റ​ൽ ഹെ​പ്പ​റ്റൈ​റ്റി​സ് കേ​സു​ക​ളും 1032 സ്ഥി​രീ​ക​രി​ച്ച കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. സം​ശാ​സ്പ​ദ​മാ​യ അ​ഞ്ച് മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് പോ​ത്തു​ക​ല്ല്, കു​ഴി​മ​ണ്ണ, ഒ​മാ​നൂ​ർ, പൂ​ക്കോ​ട്ടൂ​ർ, മൊ​റ​യൂ​ർ, പെ​രു​വ​ള്ളൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലും മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യി​ലും ആ​ണ്.

Tags