പത്തനംതിട്ട ജില്ലയിൽ തുടർച്ചയായ അഞ്ചുദിവസം മഞ്ഞ അലർട്ട്

google news
rain-

പത്തനംതിട്ട : അടുത്ത അഞ്ചു ദിവസം പത്തനംതിട്ട ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് . തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരത്തും ശക്തമായ മഴക്കുള്ള മഞ്ഞ അലർട്ടുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് തിങ്കളാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. ചൊവ്വ -പത്തനംതിട്ട, ബുധൻ -തിരുവനന്തപുരം, പത്തനംതിട്ട, വ്യാഴം -തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, വെള്ളി -തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നിങ്ങനെയാണ് അടുത്ത അഞ്ചു ദിവസത്തെ യെല്ലോ അലർട്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രവചിച്ചത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ. 

Tags