കേരളത്തിൽ ഇന്നും നാളെയും 2 ജില്ലകളിൽ മഞ്ഞ അലർട്ട്
തിരുവനന്തപുരം: ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുനമർദ്ദം അടുത്ത 2-3 ദിവസത്തിനുള്ളിൽ പശ്ചിമ ബംഗാൾ, ഒഡിഷ, തീരത്തിനു സമീപം തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത.
തുടർന്നുള്ള 3-4 ദിവസത്തിനുള്ളിൽ കരയിൽ പ്രവേശിച്ചു പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, ജാർഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാനാണ് സാധ്യതയെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. കേരളത്തിൽ എല്ലാ ജില്ലകളിലും ഇടവിട്ടുള്ള ഒറ്റപ്പെട്ട മഴ തുടരും. വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ കൂടുതൽ മഴ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഞ്ഞ അലേർട്ട്
06/09/2024 : കണ്ണൂർ, കാസർഗോഡ്
07/09/2024 : കണ്ണൂർ, കാസർഗോഡ്
08/09/2024 : എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
09/09/2024 : എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
10/09/2024 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.