ഇനി അലക്ഷ്യമായി തുണികൾ വലിച്ചെറിയേണ്ട ; 'കുപ്പായം' പദ്ധതിയുമായി ഗ്രീൻ വേംസ്

google news
green worms

കോഴിക്കോട്:    അലക്ഷ്യമായി വലിച്ചെറിയുന്ന തുണി മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ ശ്രമിക്കുകയാണ് ഗ്രീൻ  വേംസ്( green worms ) .വീടുകളിൽ ഉപയോഗിക്കാതെ സൂക്ഷിച്ചിട്ടുള്ള തുണികൾ ശേഖരിക്കുകയും അവ തരംതിരിച്ച് പുനരുപയോഗത്തിന് സാധ്യമാക്കുന്നു. കേരളത്തിലെ മാലിന്യ സംസ്കരണ മേഖലയിൽ ക്രിയാത്മകമായി ഇടപെടുകയും, കൃത്യമായ ഖരമാലിന്യ സംസ്കരണം നടത്തുകയും ചെയ്യുന്ന സ്ഥാപനമാണ് ഗ്രീൻ വേംസ്.

'കുപ്പായം' പുതിയൊരു മാറ്റത്തിനായി ഒരുങ്ങാം, എന്ന കളക്ഷൻ ഡ്രൈവും ബോധവത്ക്കരണ ക്യാംപെയിന്റെ ഭാഗമായി കോഴിക്കോട് 10 ഇടങ്ങളിലായിയാണ് ക്ലോത്ത് കളക്ഷൻ ബിനുകളും സ്ഥാപിച്ചിരിക്കുന്നത്. ജനുവരി 15 മുതൽ ഫെബ്രുവരി 30 വരെയാണ് ഈ കളക്ഷൻ ഡ്രൈവും ബോധവത്ക്കരണ കാമ്പെയ്‌നും നടക്കുന്നത്. കുപ്പായം 25 ദിവസം പിന്നിടുമ്പോൾ 2000 Kg പാഴ്തുണികൾ ശേഖരിക്കാൻ ഈ ക്യാംപെയിനിലൂടെ സാധിച്ചു

വർഷം തോറും ഉത്പാദിപ്പിക്കുന്നതിൽ ഉപയോഗശൂന്യമായ 73 ശതമാനം തുണികളും മണ്ണിൽ കുഴിച്ചിടുകയോ, കത്തിക്കുകയോ ചെയ്യുകയാണ് പതിവ്. അവയിൽ 90% പുനരുപയോഗം ചെയ്യാനോ റീസൈക്കിൾ ചെയ്യാനോ കഴിയാവുന്നതാവും. ഇതിനൊരു മാറ്റം വരുത്തുകയാണ്  ലക്ഷ്യം.

Tags