ലോക ജലദിനം: സെമിനാര്‍ സംഘടിപ്പിച്ചു

google news
കേരള കേന്ദ്ര സര്‍വകലാശാലയില്‍ ലോക ജലദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ എന്‍എസ്എസ് റീജ്യണല്‍ ഡയറക്ടര്‍ പി.എന്‍. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ് 3ന്റെ ആഭിമുഖ്യത്തില്‍ ലോക ജലദിനത്തിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. എന്‍എസ്എസ് റീജ്യണല്‍ ഡയറക്ടര്‍ പി.എന്‍. സന്തോഷ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ യൂത്ത് എന്‍വിയോണ്‍മെന്റല്‍ പാര്‍ലമെന്റ് ദേശീയ കണ്‍വീനറും പരിസ്ഥിതി പ്രവര്‍ത്തകനുമായ മയൂര്‍ ജാവരി ജല സംരക്ഷണവും പരിസ്ഥിതി സന്തുലനാവസ്ഥയും എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസര്‍ ഡോ. സി.എ. ഗീത സ്വാഗതവും തേജോലക്ഷ്മി നന്ദിയും പറഞ്ഞു.

Tags