അന്തസ്സുള്ള വനിതകള്‍ക്ക് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല ; സിമി റോസ് ബെല്‍ ജോണ്‍
അന്തസ്സും അഭിമാനവും ആഭിജാത്യവും ഉള്ള വനിതകള്‍ക്ക് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് സിമി റോസ് ബെല്‍ ജോണ്‍. സ്വകാര്യ ചാനലില്‍ നടത്തിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് സിമി റോസിനെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിമിയുടെ പരാമര്‍ശം.
'കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച ഒരാളെയാണ് പാര്‍ട്ടി പുറത്താക്കിയത്. നടപടിക്ക് അനുകൂലമായ എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ പാര്‍ട്ടി പുറത്തുവിടണം. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച സ്ത്രീകളെ പാര്‍ട്ടി പുറത്താക്കി. ഞാന്‍ ചെയ്ത തെറ്റ് എന്താണ്. സിപിഐഎമ്മുമായി ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവ് പുറത്ത് വിടണം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഒരിക്കലും വന്ന വഴി മറക്കരുത്. പാര്‍ട്ടിയിലെ എല്ലാ വനിതാ നേതാക്കളെയും കുറിച്ച് പറഞ്ഞിട്ടില്ല. രണ്ട് പേരുടെ കാര്യം മാത്രമാണ് പറഞ്ഞത്. പാര്‍ട്ടി വിട്ട് പോകാനാണെങ്കില്‍ നേരത്തെ പോകാമായിരുന്നു'; എന്നും സിമി റോസ് പറഞ്ഞു.