വനിതാ പൊലീസ് സ്റ്റേഷനിൽ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റിൽ
men
സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ വനിതാ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിന് ഇയാളെ മുമ്പും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

വനിതാ പൊലീസ് സ്റ്റേഷനിൽ വിളിച്ച് പൊലീസുകാരെ അസഭ്യം വിളിക്കുന്ന യുവാവിനെപൊലീസ് അറസ്റ്റ് ചെയ്തു.  തുമ്പ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന 33 കാരനായ ജോസിനെയാണ് കന്റോണ്മെന്റ് വനിതാ പൊലീസ് ടീം അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ വനിതാ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിന് ഇയാളെ മുമ്പും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

വനിതാ എസ്.ഐ ആശ ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

Share this story