വനിതാലീഗ് പ്രവര്‍ത്തകര്‍ക്ക് ആഹ്‌ളാദപ്രകടനത്തിന് വിലക്കേര്‍പ്പെടുത്തിയില്ലെന്ന്‌ ലീഗ് പ്രാദേശികനേതാവ്

hg

 തലശേരി : വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ യു.ഡി. എഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ഷാഫി പറമ്പിലിന്റെ  പാനൂരിലെ സ്വീകരണ പരിപാടിയില്‍  വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന ഓഡിയൊ സന്ദേശം പുറത്തായതിന് പിന്നാലെ വിശദീകരണവുമായി  മുസ്ലീം ലീഗ് കൂത്തുപറമ്പ് മണ്ഡലം ജനറല്‍  സെക്രട്ടറി പി.കെ.ഷാഹുല്‍ഹമീദ് രംഗത്തെത്തി.

അടുക്കും ചിട്ടയുമുള്ള ആഘോഷം മതിയെന്നാണ് ശബ്ദ സന്ദേശത്തിലൂടെ താന്‍ ഉദ്ദേശിച്ചത്. തന്റെ സന്ദേശം തെറ്റിദ്ധരിപ്പിക്കും വിധം പ്രചരിപ്പിക്കുകയായിരുന്നെന്നും ഷാഹുല്‍ പറഞ്ഞു.  

വനിതാ ലീഗ് പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചാല്‍ മാത്രം മതി
'ആവേശതിമിര്‍പ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ല '
'വനിതാ പ്രവര്‍ത്തകര്‍ ആക്ഷേപം വരാതെ ജാഗ്രത പുലര്‍ത്തണം '
'മറ്റ് രാഷ്ട്രീയപാര്‍ട്ടിയിലെ വനിതകള്‍ കാണിക്കുന്ന ആവേശം നമുക്ക് പാടില്ലെന്നുമായിരുന്നു ഷാഹുല്‍ ഹമീദിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയുളള നിര്‍ദ്ദേശം.

വോട്ടെണ്ണല്‍ ദിവസം ഷാഫി പറമ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് പാനൂരില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ നൃത്തം ചെയ്ത് ആഘോഷിച്ചിരുന്നു.
ഇതിന്റെ ദൃശ്യങ്ങള്‍  സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് വിവാദനിര്‍ദേശവുമായി മുസ്‌ലിം ലീഗ് പ്രാദേശിക നേതൃത്വം രംഗത്തുവന്നത്. എന്നാല്‍ സംഭവം സോഷ്യല്‍ മീഡിയയില്‍ വിവാദമായതിനെ തുടര്‍ന്നാണ് ലീഗ് നേതൃത്വത്തിന്റെ പിന്‍മാറ്റം.

Tags