ചുട്ടുപൊള്ളുന്ന വെയിലില്‍ പിഞ്ചുകുഞ്ഞുമായി ഭിക്ഷാടനം; നാടോടി സ്ത്രീ പിടിയിൽ

google news
begging

തൃശൂര്‍: ചുട്ടുപൊള്ളുന്ന വെയിലില്‍ പിഞ്ചുകുഞ്ഞുമായി റോഡിൽ ഭിക്ഷാടനം നടത്തിയ നാടോടി സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂര്‍ വടക്കാഞ്ചേരി ടൗണിലെ ബിവറേജ് ഷോപ്പിന് സമീപമാണ് യുവതി കുഞ്ഞുമായി ഭിക്ഷാടനം നടത്തിയത്. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. 

വെയിലേറ്റു തളർന്ന കുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. രണ്ട് വയസ് പ്രായം തോന്നിക്കുന്ന ആണ്‍കുട്ടിയാണ് യുവതിക്കൊപ്പമുണ്ടായിരുന്നത്. അതേസമയം പോലീസ് എത്തിയതോടെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് നാടോടി സ്ത്രീകള്‍ ഓടി രക്ഷപ്പെട്ടു.

തന്റെ കുട്ടി തന്നെയാണിതെന്ന് നാടോടി സ്ത്രീ പറഞ്ഞെങ്കിലും പൊലീസ് വിശ്വസിച്ചിട്ടില്ല. കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ ഹോമില്‍ ഏല്പിച്ചിരിക്കുകയാണ്.