വനിതാ സബ് കലക്ടറെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തി ; ക്ലര്‍ക്കിനെതിരെ നടപടി

google news
phone

വനിതാ സബ് കലക്ടറെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുകയും വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്ത ക്ലര്‍ക്കിനെ സസ്‌പെന്റ് ചെയ്തു. സബ് കലക്ടറും റവന്യു ഡിവിഷനല്‍ ഓഫിസറുമായ യുവതിയുടെ പരാതിയിലാണു സര്‍ക്കാര്‍ നടപടിയെടുത്തത്.

ആര്‍ഡിഒ ഓഫീസില്‍ ജോലി ചെയ്യുന്ന സന്തോഷ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിങ്കളാഴ്ചയാണ് ക്ലര്‍ക്കിന്റെ ഭാഗത്തുനിന്ന് ശല്യമുണ്ടായത്. ചൊവ്വാഴ്ച ഐഎഎസ് ഉദ്യോഗസ്ഥ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു പരാതി നല്‍കുകയായിരുന്നു.

Tags