ലോഡ്ജ് മുറിയില്‍ യുവതിയെ കൊല്ലപ്പെട്ട സംഭവം ; പ്രതി അബ്ദുള്‍ സനൂഫ് പിടിയില്‍

murder
murder

ചെന്നൈയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

എരഞ്ഞിപ്പാലത്ത് ലോഡ്ജ് മുറിയില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍. തൃശൂര്‍ സ്വദേശി അബ്ദുള്‍ സനൂഫ് ആണ് പിടിയിലായത്. ചെന്നൈയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ദിവസമായിരുന്നു മലപ്പുറം വെട്ടത്തൂര്‍ കാപ്പ് പൊതാക്കല്ലിലെ ഫസീലയെ (33) സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ചയായിരുന്നു ഇരുവരും ചേര്‍ന്ന് ലോഡ്ജില്‍ മുറിയെടുത്തത്. സനൂഫിനെതിരെ ഫസീല മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസ് പിന്നീട് ഒത്തുതീര്‍പ്പായെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതിന് ശേഷവും ഇരുവരും തമ്മില്‍ ബന്ധം നിലനിര്‍ത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണം വ്യക്തമല്ല.

Tags