കൊല്ലത്ത് വനിതാ ഡോക്ടർക്ക് നേരെ ആക്രമണം; മർദിച്ചത് രോഗിയോടൊപ്പം എത്തിയ സ്ത്രീ

google news
doctor

കൊല്ലം : ചവറയിൽ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം. ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഡോ. ജാൻസി ജെയിംസിന് മുഖത്ത് അടിയേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം . രോഗിയോടൊപ്പം എത്തിയ സ്ത്രീയാണ് മർദിച്ചതെന്ന് ഡോക്ടർ പറഞ്ഞു. രോഗി മുമ്പ് ഉപയോഗിച്ച ഗുളിക ഡോക്ടർ പരിശോധിച്ചില്ലെന്നാരോപിച്ചാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇതിനെത്തുടർന്നായിരുന്നു ഡോക്ടറെ മർദ്ദിച്ചത്.

Tags