വനിതാ ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

google news
doctor

വയനാട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഡോ. ഇ കെ ഫെലിസ് നസീര്‍ (31) ആണ് മരിച്ചത്. 

ആശുപത്രി ക്യാംപസിലെ വീട്ടിലാണ് ഡോ. ഫെലിനെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ ഫെലിസ്. ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗണ്‍സിലര്‍ കൂടിയായിരുന്നു ഡോ. ഫെലിസ്.

Tags