ചാലക്കുടിയില്‍ റെയിൽവെ ട്രാക്കിലൂടെ നടക്കുന്നതിനിടെ തോട്ടിൽ വീണ് പരിക്കേറ്റ സംഭവം; യുവതികളിലൊരാള്‍ മരിച്ചു
chalakkudy track

തൃശ്ശൂര്‍ : ചാലക്കുടിയില്‍ റെയിൽവെ ട്രാക്കിലൂടെ നടന്ന രണ്ട് സ്ത്രീകൾ തോട്ടിൽ വീണു. ഇവരില്‍ ഒരാൾ മരിച്ചു. ഒരാള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വി.ആർ.പുരം സ്വദേശി ദേവി കൃഷ്ണ  (28) ആണ് മരിച്ചത്.

ചാലക്കുടി വി ആർ പുരത്താണ് സംഭവം നടന്നത്. റോഡിൽ വെള്ളമായതിനാൽ റയിൽവെ ട്രാക്കിലൂടെ നടക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. ട്രയിൻ വരുന്നത് കണ്ട് ഇവര്‍ ട്രാക്കില്‍ നിന്ന് മാറി നിന്നു. ട്രയിൻ പോകുന്നതിനിടെ കാറ്റിൽ തോട്ടിൽ വീഴുകയായിരുന്നു. ഫൗസിയ  (35) ആണ് ചികിത്സയിലുള്ളത്.

അതേസമയം, 70 അടി താഴ്ചയിലേക്ക്  മറിഞ്ഞ കാര്‍ പുഴയില്‍ വീണിട്ടുംയുവതി കുത്തൊഴുക്കിലും അത്ഭുതകരമായി രക്ഷപ്പെട്ടതും വാര്‍ത്തയായി. ഇടുക്കി ചെറുതോണിയിലാണ് സംഭവം. ചെറുതോണി സ്വദേശിയായ അനു മഹേശ്വരനാണ് 70 മീറ്റര്‍ താഴ്ചയിലേക്ക് കാര്‍ മറിഞ്ഞ് പുഴയില്‍ വീണ ശേഷം രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.

Share this story