മകള്‍ക്കൊപ്പം ട്രെയിനില്‍ കയറി, പിടിവിട്ടു വീണു: യുവതിക്ക് ദാരുണാന്ത്യം

dead

 ഫറോക്കില്‍ ട്രെയിനില്‍ കയറുന്നതിനിടെ വീണു യുവതിക്ക് ദാരുണാന്ത്യം. തലശ്ശേരി പുല്ലൂക്കര ജാസ്മിന്‍ വില്ലയില്‍ ഹാഷിമിന്റെ ഭാര്യ വാഹിദയാണ് (44) മരിച്ചത്. സിഎംഎ പരീക്ഷ എഴുതുന്ന മകള്‍ക്കൊപ്പം രാമനാട്ടുകരയിലെ പരീക്ഷ സെന്ററില്‍ എത്തി മടങ്ങുന്നതിനിടെയാണ് അപകടം. 

എറണാകുളം- നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസില്‍ കയറുന്നതിനിടെ പിടിവിട്ടു താഴേക്കു വീഴുകയായിരുന്നു. മൃതദേഹം കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Tags