മൂവാറ്റുപുഴ നഗരസഭയിൽ വനിതാ കൗൺസിലർക്ക് മർദനമേറ്റു
Thu, 4 Aug 2022

മൂവാറ്റുപുഴ നഗരസഭയിൽ വനിതാ കൗൺസിലർക്ക് മർദനമേറ്റു;
മൂവാറ്റുപുഴ നഗരസഭയിൽ വനിതാ കൗൺസിലർക്ക് മർദനമേറ്റു. അവിശ്വാസത്തിന് നോട്ടീസ് നൽകിയ കോൺഗ്രസ് കൗൺസിലർ പ്രമീളയ്ക്കാണ് മർദനമേറ്റത്.
യു ഡി എഫ് ഭരിക്കുന്ന നഗരസഭയിൽ അവിശ്വാസം കൊണ്ടുവന്നത് പ്രമീളയായിരുന്നു. യു ഡി എഫ് കൗൺസിലർമാർ മർദിച്ചുവെന്നാണ് ആരോപണം. മുഖത്തും ദേഹത്തും പരിക്കേറ്റ കൗൺസിലറെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു