കട്ടൻചായ ആണെന്ന് വിശ്വസിപ്പിച്ച് 12-കാരന് മദ്യം നൽകി; ഇടുക്കിയിൽ യുവതി അറസ്റ്റിൽ
Mar 23, 2025, 11:36 IST


ഇടുക്കി :പീരുമേട് 12 വയസ്സുകാരന് നിര്‍ബന്ധിച്ച് മദ്യം നല്‍കിയ കേസില്‍ യുവതി പിടിയിലായി. മ്ലാമല സ്വദേശിനി പ്രിയങ്ക (26) ആണ് പീരുമേട് പോലീസിന്റെ പിടിയിലായത്. അവശനായി വീട്ടിലെത്തിയ കുട്ടിയോട് അന്വേഷിച്ചപ്പോഴാണ് ഇവരുടെ വീട്ടില്‍ പോയിരുന്നതായി വീട്ടുകാര്‍ അറിഞ്ഞത്.
വിവരം അന്വേഷിച്ചെത്തിയപ്പോള്‍, കുട്ടിക്ക് മദ്യം നല്‍കിയതായി പ്രിയങ്ക പറഞ്ഞു. കട്ടന്‍ചായ ആണെന്ന് വിശ്വസിപ്പിച്ച് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായാണ് മാതാപിതാക്കള്‍ പോലീസിന് നല്‍കിയ പരാതിയിലുള്ളത്. ജൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് പ്രിയങ്കയെ പീരുമേട് കോടതിയില്‍ ഹാജരാക്കി.