തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുമോ ? ഇന്നറിയാം

pinarayi vijayan
pinarayi vijayan

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ സര്‍ക്കാര്‍ വിശദമായ അന്വേഷണം പ്രഖ്യാപിക്കുമോയെന്ന് ഇന്നറിയാം. ഡിജിപിക്ക് കൈമാറിയ എഡിജിപിയുടെ റിപ്പോര്‍ട്ടും, എഡിജിപിക്കെതിരായ കുറിപ്പും മുഖ്യമന്ത്രി ഇന്നലെ പരിശോധിച്ചിരുന്നു. 

എഡിജിപിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഡിജിപിയുടെ കുറിപ്പിലുള്ളത്. ഇതുംകൂടി പരിഗണിച്ചാകും സര്‍ക്കാര്‍ നീക്കം. പൂരം അലങ്കോലപ്പെട്ടതിന് പിന്നില്‍ തിരുവമ്പാടി ദേവസ്വത്തിന്റെ സംശയാസ്പദ നീക്കമുണ്ടായെന്നാണ് എഡിജിപിയുടെ കണ്ടെത്തല്‍. പൂരം ആലങ്കോലപ്പെട്ടത് വലിയ വിവാദമായിരുന്നു.

ഗൂഡാലോചന പുറത്തുവരാന്‍ വിശദമായ അന്വേഷണം ഡിജിപിയും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണമോ ക്രൈം ബ്രാഞ്ച് അന്വേഷണമോ സര്‍ക്കാറിന് പ്രഖ്യാപിക്കേണ്ടിവരുന്ന സാഹചര്യമാണുള്ളത്. 


 

Tags