കേരളത്തിന് വേണ്ടി ആഞ്ഞുപിടിച്ച് നില്‍ക്കും,സംസ്ഥാന സര്‍ക്കാര്‍ അഭിപ്രായ ഭിന്നത ഉണ്ടാക്കി അത് മുടക്കാതിരുന്നാല്‍ മതി ; സുരേഷ് ഗോപി

suresh gopi1

താന്‍ കേരളത്തിനു വേണ്ടിയും തമിഴ്‌നാടിനും വേണ്ടിയാണ് നില കൊള്ളുന്നതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കേരളത്തിന് വേണ്ടി ആഞ്ഞുപിടിച്ച് നില്‍ക്കും. സംസ്ഥാന സര്‍ക്കാര്‍ അഭിപ്രായ ഭിന്നത ഉണ്ടാക്കി അത് മുടക്കാതിരുന്നാല്‍ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു.

കേന്ദ്രസഹമന്ത്രി സ്ഥാനം പോലും വേണ്ട എന്നാണ് താന്‍ പറഞ്ഞത്. എന്ത് ചുമതല വന്നാലും ഏറ്റെടുക്കും. എംപി ക്ക് എല്ലാ വകുപ്പുകളിലും ഇടപെടാന്‍ കഴിയും. ജോര്‍ജ് കുര്യന്‍ മന്ത്രിയായതോടെ ജോലി വീതം വയ്ക്കാന്‍ സാധിക്കുമെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം സുരേഷ് ??ഗോപി പ്രതികരിച്ചു.

Tags