പാലക്കാടും ആലത്തൂരും സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കും ?

remya

വരുന്ന ലോസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പാലക്കാട് സ്ഥാനാര്‍ത്ഥികളായി. പാലക്കാടും ആലത്തൂരും സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ പറഞ്ഞു.
വികെ ശ്രീകണ്ഠനേയും രമ്യാ ഹരിദാസിനേയും മാറ്റുന്ന കാര്യം ആലോചനയിലേയില്ല. എഐസിസി ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ഇരുസ്ഥാനാര്‍ത്ഥികളും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എ.വി ഗോപിനാഥ് പാര്‍ട്ടി വിട്ടത് ആലത്തൂരില്‍ ഒരു തരത്തിലും ബാധിക്കില്ല. എവി പാര്‍ട്ടി മാറിയാലും കോണ്‍ഗ്രസുകാര്‍ മാറ്റി കുത്തുമെന്ന് കരുതുന്നില്ല. നിലവില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്നവര്‍ രമ്യക്ക് തന്നെ വോട്ട് ചെയ്യുമെന്നും എ തങ്കപ്പന്‍ പറഞ്ഞു.

Tags