ഇടുക്കിയില്‍ ആര്‍ക്കും പിന്തുണ നല്‍കില്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി

google news
father

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ സമദൂരമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി. ആര്‍ക്കും പിന്തുണ നല്‍കുന്നില്ല. ഇഷ്ടമുള്ളവര്‍ക്ക് വോട്ടുചെയ്യാമെന്ന് പ്രവര്‍ത്തകരെ അറിയിച്ചതായി ചെയര്‍മാന്‍ ഫാദര്‍ സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ പറഞ്ഞു.

വനം, വന്യജീവി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ കുറച്ചുകൂടി ഉണര്‍ന്ന്  പ്രവര്‍ത്തിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി കരുതുന്നില്ല. അതേസമയം ചെയ്യുന്നത് പോരാ. വന്യജീവി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും വീഴ്ച വരുത്തുന്നു. ഇടുക്കിയിലെ പട്ടയ പ്രശ്‌നം പരിഹരിക്കാനും സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടണം. ഇനിയും പട്ടയം കിട്ടാത്ത നിരവധി മേഖലകള്‍ ഇടുക്കിയിലുണ്ടെന്ന് ഫാദര്‍ സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ പറഞ്ഞു. 

Tags