വയനാട് താല്‍ക്കാലിക ഫോറസ്റ്റ് വാച്ചര്‍ക്ക് നേരെ വന്യജീവി ആക്രമണം

google news
attack

വയനാട് വന്യജീവി സങ്കേതത്തിന്റെ പരിധിയില്‍ താല്‍ക്കാലിക ഫോറസ്റ്റ് വാച്ചര്‍ക്ക് നേരെ വന്യജീവി ആക്രമണം. തോല്‍പ്പട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരനായ വെങ്കിട്ടദാസനാണ് പരിക്കേറ്റത്. കടുവയാണ് ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. സിപിഎം ചോകോടി ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് വെങ്കിട്ടദാസ്.


ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അരണപ്പാറ പുളിമുക്കില്‍വച്ചാണ് വെങ്കിട്ടദാസിന് നേരെ ആക്രമണം ഉണ്ടായത്. ആന വരുന്നത് തടയാന്‍ കാവല്‍ നില്‍ക്കുകയായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി വന്യജീവിയുടെ മുന്‍പില്‍പ്പെടുകയായിരുന്നു. പുലിയാണ് ആക്രമിച്ചത് എന്നാണ് സൂചന.

ആക്രമണത്തില്‍ വെങ്കിട്ടദാസിന്റെ തലയ്ക്കാണ് പരിക്ക്. നാട്ടുകാര്‍ ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Tags