വന്യജീവി ശല്യം തിരഞ്ഞെടുപ്പ് വിഷയമാകില്ല ; എ കെ ശശീന്ദ്രന്
![ak](https://keralaonlinenews.com/static/c1e/client/94744/uploaded/90ac816b232b409ee2bec56b95d7b883.gif?width=823&height=431&resizemode=4)
തിരുവനന്തപുരം : വന്യജീവി ശല്യം തിരഞ്ഞെടുപ്പ് വിഷയമാകില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മികച്ച വിജയം ഉണ്ടാകും.രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണ്. ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി മാറ്റാനാണ് ബിജെപിയുടെ ശ്രമമെന്നും എ കെ ശശീന്ദ്രന് പറഞ്ഞു.
സംസ്ഥാനത്ത് 150% വനവിസ്തൃതി വര്‍ദ്ധിച്ചു. ഫോറസ്റ്റ് സ്റ്റേഷന് വര്‍ദ്ധിപ്പിക്കണം. മഞ്ഞക്കൊന്ന ഉള്‍പ്പടെ നീക്കം ചെയ്യും. പടയപ്പയെ ഉള്‍ക്കാട്ടിലേക്ക് അയക്കാനാണ് ശ്രമിക്കുന്നത്. പടയപ്പയെ നിരീക്ഷിക്കാന്‍ പ്രത്യേക ടീമിനെ അയച്ചിട്ടുണ്ട്. മയക്കുവെടി വെക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല.
![](https://keralaonlinenews.com/static/c1e/static/themes/11/94744/4170/images/new-shopprix-ad.jpg)
എല്ലാ ശ്രമവും പരാജയപ്പെട്ടാല്‍ മാത്രമെ മയക്കുവെടി വെക്കൂ. അരിക്കൊമ്പന് സസുഖം ജീവിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് തമിഴ്നാട് കൃത്യമായി വിവരം നല്‍കുന്നുണ്ട്. അരിക്കൊമ്പനെ പറ്റി ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.