മലപ്പുറത്ത് രക്ഷപ്പെടുത്തിയ കാട്ടാന അവശനിലയില്‍
Jan 24, 2025, 07:29 IST
വിഷയം ചര്‍ച്ച ചെയ്യാന്‍ കലക്ടറുടെ നേതൃത്വത്തില്‍ രാവിലെ യോഗം ചേരും.
മലപ്പുറത്ത് കിണറ്റില്‍ നിന്ന് രക്ഷിച്ച കാട്ടാനയെ നിരീക്ഷിച്ച് വനംവകുപ്പ്. ആന അവശനിലയിലാണെന്നും മറ്റുള്ള കാട്ടാനകളില്‍ നിന്ന് ആക്രമണം ഉണ്ടാവാതിരിക്കാന്‍ കുങ്കിയാനകളെ എത്തിക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ കലക്ടറുടെ നേതൃത്വത്തില്‍ രാവിലെ യോഗം ചേരും.
ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ 20 മണിക്കൂര്‍ നീണ്ട പ്രയ്തനത്തിന് ശേഷം ഇന്നലെ രാത്രിയോടെയാണ് പുറത്തെത്തിച്ചത്. അവശനിലയിലായ കാട്ടാനയെ ജെസിബി ഉപയോഗിച്ച് കിണറിടിച്ചാണ് പുറത്തെത്തിച്ചത്. അറുപതംഗ വനംവകുപ്പ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.