തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനിൽ തട്ടി ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു
Sep 30, 2024, 10:54 IST
പുൽപ്പള്ളി: തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനിൽ തട്ടി ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. പുൽപള്ളി ഫോറെസ്റ്റ് സ്റ്റേഷൻ പരിധിയിൽ ദാസനക്കര വിക്കലം ഭാഗത്തു രാജേഷ് താമരക്കുളം എന്നയാളുടെ കൃഷിയിടത്തിൽ കാട്ടാന തെങ്ങ് മറിക്കവെയാണ് ലൈനിലേക്ക് തെങ്ങ് മറിഞ്ഞ് വൈദ്യുതാഘാതം ഏറ്റ് ചരിഞ്ഞത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. ജഡം പോസ്റ്റ്മോർട്ടം ചെയ്യും.