'എന്തിന്?' കെ.സുരേന്ദ്രനെ ട്രോളി ടി സിദ്ദിഖ്

google news
surendran

വയനാട് ലോകസ്ഭാമണ്ഡലത്തിലെ കെ.സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തെ പരിഹസിച്ച് ടി.സിദ്ദിഖ് എംഎല്‍എ. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ സലീം കുമാറിന്റെ ട്രോള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് എംഎല്‍എ 'എന്തിന്' എന്ന പരിഹാസ ചോദ്യം ഉന്നയിച്ചത്. യോദ്ധ സിനിമയില്‍ തോറ്റ് വരുന്ന ജഗതിയുടെ ചിത്രമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കുവെച്ചത്.

കഴിഞ്ഞ തവണ 4,31,770 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തോടെയാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍ വിജയിച്ചത്. ഇത്തവണ രാഹുലിന് എതിരാളിയായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സിപിഎം ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആനി രാജയും മത്സരിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പമാണ് സുരേന്ദ്രന്‍ മത്സരിക്കുന്നത്.

Tags