'400 അടിക്കുമെന്ന് പറഞ്ഞ ബിജെപിക്ക് തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെന്തേ ഇത്ര വെപ്രാളം'; ഷാഫി പറമ്പില്‍

google news
shafi

തങ്ങളുടെ ശക്തിയും കടമയും ജനത തിരിച്ചറിയുന്ന തെരഞ്ഞെടുപ്പായി ഇത്തവണ പൊതു തെരഞ്ഞെടുപ്പ് മാറ്റണമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. 400 അടിക്കാന്‍ പോകുന്നു എന്ന് അവകാശപ്പെട്ട ബിജെപിക്കെന്താ തെരഞ്ഞെടുപ്പ് അടുക്കുമ്പോളിത്ര വെപ്രാളമെന്ന് ഷാഫി ചോദിച്ചു.

കെജ്‌രിവാളിന്റെ അറസ്റ്റും കോണ്‍ഗ്രസ് അക്കൗണ്ട് മരവിപ്പിച്ചതും ഇലക്ട്രോണിക്ക് ബോണ്ടുള്‍പ്പടെയുള്ള അഴിമതികളും ചോദ്യം ചെയ്യപ്പെടേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യതയാണെന്നും ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു.

ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചത്

400 അടിക്കാന്‍ പോകുന്നു എന്ന് അവകാശപ്പെട്ട ബി.ജെ.പിക്കെന്താ തെരഞ്ഞെടുപ്പ് അടുക്കുമ്പോളിത്ര വെപ്രാളം?
കെജ്‌രിവാളിന്റെ അറസ്റ്റും കോണ്‍ഗ്രസ്സ് അക്കൗണ്ട് മരവിപ്പിച്ചതും ഇലക്ട്രല്‍ ബോണ്ടുള്‍പ്പടെയുള്ള അഴിമതികളും ചോദ്യം ചെയ്യപ്പെടേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യത.
ജനത തങ്ങളുടെ ശക്തിയും കടമയും തിരിച്ചറിയുന്ന തെരഞ്ഞെടുപ്പായി ഇത്തവണ പൊതു തെരഞ്ഞെടുപ്പ് മാറണം.
മാറ്റണം.

Tags