എന്തിനാ എല്ലാരും കാറില്‍ പോകുന്നത്, നടന്നുപോയാ പോരെ ? റോഡില്‍ സ്‌റ്റേജ് കെട്ടിയതിനെ ന്യായീകരിച്ച് എ വിജയരാഘവന്‍

 A Vijayaraghavan
 A Vijayaraghavan


ഗ്രൗണ്ട് കിട്ടാത്തതുകൊണ്ട് റോഡ് വക്കത്ത് സ്‌റ്റേജ് കെട്ടി.

വഞ്ചിയൂരില്‍ സിപിഎം ഏരിയാ സമ്മേളനത്തിന് റോഡില്‍ സ്‌റ്റേജ് കെട്ടിയതിനെ ന്യായീകരിച്ച് പിബി അംഗം എ വിജയരാഘവന്‍. ഗ്രൗണ്ട് കിട്ടാത്തതുകൊണ്ടാണ് റോഡ് വക്കില്‍ സ്‌റ്റേജ് കെട്ടിയത്. അപ്പോഴേക്കും സുപ്രീം കോടതിയില്‍ പോയി, അല്ലെങ്കില്‍ നാട്ടില്‍ ട്രാഫിക് ജാമില്ലേയെന്നും വിജയരാഘവന്‍ ചോദിച്ചു.


ഗ്രൗണ്ട് കിട്ടാത്തതുകൊണ്ട് റോഡ് വക്കത്ത് സ്‌റ്റേജ് കെട്ടി. അതിന്റെ പേരില്‍ കേസെടുക്കാന്‍ സുപ്രീം കോടതിയില്‍ പോയി, അല്ലെങ്കില്‍ നാട്ടില്‍ ട്രാഫിക് ജാമില്ലേ? പത്തു കാര്‍ പോകാന്‍ എത്ര സ്ഥലം വേണം , ഇവരെല്ലാരും കൂടി കാറില്‍ പോകേണ്ട കാര്യമുണ്ടോ, നടന്നുപോയാല്‍ പോരെ, പണ്ടൊക്കെ നമ്മള്‍ നടന്നുപോകാറില്ല, ഇത്ര വല്യ കാറ് വേണോ ? ചെറിയ കാറില്‍ പോയാ പോരെ , 25 കാറ് കിടക്കുമ്പോ ആലോചിക്കേണ്ടത് 25 കാറ് കിടക്കുന്നുവെന്നല്ല 25 ആള് കിടക്കുന്നുവെന്നാണ്. ഞായറാഴ്ച തിരക്ക് കൂടുതലാണ്. അമ്മായിഅമ്മയെ കാണാന്‍ പോകാണ്, വര്‍ത്തമാനം പറയാനും സല്ലപിക്കാനുമാണ് പലരും പോകുന്നത്. അത്യാവശ്യക്കാര്‍ കുറവായിരിക്കും. കാറില്‍ പോകുന്നതിന് ഞാന്‍ എതിരല്ല, എന്നാല്‍ പാവപ്പെട്ടവന് സമ്മേളനം നടത്താനും കുറച്ച് സ്ഥലം അനുവദിച്ച് തരണം , കുന്നംകുളം ഏരിയാ സമ്മേളനത്തില്‍ വിജയരാഘവന്‍ പറഞ്ഞു.
 

Tags