വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം

gopalakrishnan ias
gopalakrishnan ias

രേഖകള്‍ മുഴുവന്‍ പരിശോധിക്കാതെയുള്ള നിയമോപദേശമാണെന്നാണ് പൊലീസിന്റെ വാദം.

വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. ജില്ലാ ഗവ. പ്ലീഡര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് നിയമോപദേശം നല്‍കിയത്. കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി നല്‍കിയ പരാതിയിലാണ് നിയമോപദേശം. ഐക്യം തകര്‍ക്കാനും മതസ്പര്‍ധ വളര്‍ത്താനും വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്നതിന് കേസെടുക്കാം എന്ന് ഗവ. പ്ലീഡര്‍ വ്യക്തമാക്കി.


അതേസമയം രേഖകള്‍ മുഴുവന്‍ പരിശോധിക്കാതെയുള്ള നിയമോപദേശമാണെന്നാണ് പൊലീസിന്റെ വാദം. കേസെടുക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും വ്യക്തതക്കുറവുള്ളതിനാല്‍ വീണ്ടും നിയമോപദേശം തേടുമെന്നും പൊലീസ് വ്യക്തമാക്കി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് നിയമപദേശം തേടിയത്.

Tags